ജിദ്ദ- സ്വന്തം കഴിവുകളെ മനസ്സിലാക്കി എങ്ങനെ സ്വയം പര്യാപ്തത നേടാമെന്നും സാമ്പത്തിക ഭദ്രത കൈവരിക്കാമെന്നുമുള്ള വിഷയത്തെ ആസ്പദമാക്കി ജിദ്ദ സിജി വുമൺ കലക്ടീവ് സംഘടിപ്പിച്ച എച്ച്.ആർ പ്രോഗ്രാം ശ്രദ്ധേയമായി.
കാലിഗ്രഫി, ഗോൾ സെറ്റിംഗ്‌സ് എന്നിവയെ ആസ്പദമാക്കി ജനുവരി 12ന് വെള്ളിയാഴ്ച അസീസിയയിലെ ദൗഹ അൽ ഉലൂം ഇന്റർനാഷണൽ സ്‌കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ജെ.സി.ഡബ്ലിയു.സി എച്ച്.ആർ കോഡിനേറ്റേഴ്‌സ് ആയ മുംതാസ് പാലോളി, നിഹാല, സൗമ്യ എന്നിവർ നേതൃത്വം നൽകി.
ജിദ്ദയിലെ പ്രശസ്ത കാലിഗ്രാഫറും ആർട്ടിസ്റ്റുമായ നഫീല ആദിൽ കാലിഗ്രഫി വർക്ഷോപ്പ് നടത്തി. തുടർന്നു കാണികളുമായി സംവദിച്ചു. എച്ച്.ആർ ട്രെയിനറും സിജി കരിയർ കൗൺസിലറുമായ നൗഷാദ് വി.മൂസ ഗെയിംസും, തുടർന്നു ഗോൾ സെറ്റിംഗിന്റെ പ്രാക്ടിക്കൽ വശങ്ങളും വിശദമാക്കി.
നിഹാല പരിപാടിയുടെ അവതാരകയായി. നിഖിത ഫസ് ലിൻ ഖിറാഅത്ത് നടത്തി. മുംതാസ് പാലോളി സ്വാഗതം പറഞ്ഞു. ജെ.സി.ഡബ്ലിയു.സി ചെയർപേഴ്‌സൺ റൂബി സമീർ അധ്യക്ഷത വഹിച്ചു. സൗമ്യയുടെ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.