പാരിസ് -ബാഴ്സലോണയില്‍ നിന്ന് 2017 ല്‍ ബ്രസീല്‍ താരം നെയ്മാര്‍ പാരിസ് സെയ്ന്റ് ജര്മാനില് ചേര്‍ന്നതുമായി ബന്ധപ്പെട്ട ഇടപാടിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് ധനമന്ത്രാലയത്തില്‍ പോലീസ് റെയ്ഡ്. മന്ത്രാലയം പി.എസ്.ജിക്ക് അര്‍ഹമല്ലാത്ത ഇളവ് നല്‍കിയെന്നാണ് ആരോപണം.
റഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഇന്ത്യ അഴിമതി കാണിച്ചുവെന്ന് ആരോപണമുന്നയിച്ച മീഡിയാപാര്ടാണ് ഈ വാര്‍ത്തയും ആദ്യം പുറത്തുവിട്ടത്. മീഡിയാപാര്‍ട് അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്ന പ്രസിദ്ധീകരണമാണ്.
പി.എസ്.ജിയില്‍ നിന്ന് കഴിഞ്ഞ സീസണില്‍ സൗദിയിലെ അല്‍ഹിലാലില്‍ ചേര്‍ന്ന നെയ്മാര്‍ ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് ബ്രസീലില്‍ വിശ്രമത്തിലാണ്.
ദാകാര്‍ ജയിച്ച് വനിതാ ഡ്രൈവര്‍,
സാറക്ക് ഇത് സ്വപ്നസാഫല്യം
തീവ്രവാദ ആരോപണം: ബെന്‍സീമ
ഫ്രഞ്ച് മന്ത്രിക്കെതിരെ കേസിന്