ഏഷ്യന്‍ ഗെയിംസില്‍ വനിതാ 4-400 റിലേ ടീമിനെ തെരഞ്ഞെടുക്കാനുള്ള അവസാന ട്രയല്‍സ് ജക്കാര്‍ത്തയില്‍ അരങ്ങേറി. റിലേ ടീമിലെ അവസാന സ്ഥാനം നിര്‍ണയിക്കാന്‍ നടത്തിയ ട്രയല്‍സില്‍ മലയാളികളായ വി.കെ. വിസ്മയയും പി.ടി. ഉഷയുടെ ശിഷ്യയായ ജിസ്‌ന മാത്യുവും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ജിസ്‌നയെ വിസ്മയ തോല്‍പിച്ചു. സരിതബെന്‍, എം.ആര്‍. പൂവമ്മ, ഹിമ ദാസ് എന്നിവര്‍ക്കൊപ്പം വിസ്മയ റിലേ ഓടും. ട്രയല്‍സ് കൂടാതെ സരിതയെ ടീമിലെടുത്തതിനെ പി.ടി. ഉഷ ചോദ്യം ചെയ്തു.
ഏഷ്യന്‍ ചാമ്പ്യന്‍ നിര്‍മല ഷ്യോറാനെയും ഒഴിവാക്കി. റിലേയില്‍ കഴിഞ്ഞ നാല് ഏഷ്യാഡിലും ഇന്ത്യക്കായിരുന്നു സ്വര്‍ണം. 1998 ല്‍ വെള്ളിയും ലഭിച്ചു. എന്നാല്‍ ഇത്തവണ ഖത്തറിനും ബഹ്‌റൈനും ആഫ്രിക്കക്കാരടങ്ങുന്ന ശക്തമായ ടീമുണ്ട്.
കേസ് ഭയന്നാണ് നിര്‍മലയെ ഒഴിവാക്കിയതെന്ന് കോച്ച് ഗലിന ബുഖാരിന പറഞ്ഞു. ക്യാമ്പില്‍ പങ്കെടുക്കാത്തവരെ റിലേയില്‍ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനം പാലിക്കുകയാണെന്നും ഇല്ലെങ്കില്‍ പലരും കോടതിയില്‍ പോകുമെന്നും ഗലീന വ്യക്തമാക്കി.