ദോഹ - പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഖത്തര്‍ ധനമന്ത്രി അലി ശരീഫ് അല്‍അമാദിയെ ഖത്തര്‍ ക്രിമിനല്‍ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചു. ഇദ്ദേഹത്തിന് 1,670 കോടി ഡോളര്‍ പിഴ ചുമത്തിയിട്ടുമുണ്ട്. 560 കോടിയിലേറെ ഡോളര്‍ വെളുപ്പിച്ചെന്ന ആരോപണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് മുന്‍ ധനമന്ത്രിയെ കോടതി ശിക്ഷിച്ചത്.
കൈക്കൂലി, വെട്ടിപ്പ്, അധികാര ദുര്‍വിനിയോഗം, പൊതുമുതല്‍ പാഴാക്കല്‍, പണം വെളുപ്പിക്കല്‍ എന്നീ ആരോപണങ്ങളില്‍ മുന്‍ ധനമന്ത്രി അടക്കം ഏതാനും പ്രതികള്‍ക്കെതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറാന്‍ 2023 മാര്‍ച്ച് 19 ന് അറ്റോര്‍ണി ജനറല്‍ ഉത്തരവിടുകയായിരുന്നു. അധികാര ദുര്‍വിനിയോഗവും വെട്ടിപ്പും അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട് അലി ശരീഫ് അല്‍അമാദിയെ അറസ്റ്റ് ചെയ്യാന്‍ 2021 മെയ് മാസത്തില്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ചെയ്ത് രണ്ടു വര്‍ഷത്തിനു ശേഷമാണ് മുന്‍ ധനമന്ത്രിക്കും മറ്റു പ്രതികള്‍ക്കുമെതിരായ കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറിയത്.
സൗദിയിലെ ഭൂരിഭാഗം സി.ഇ.ഒമാരും വലിയ ആശങ്കയിലാണ്; സര്‍വേ ഫലം
കുവൈത്തിൽ കാണാതായ മലയാളി യുവാവ് മരിച്ച നിലയിൽ
ഇറാന് തിരിച്ചടി നല്‍കി പാകിസ്ഥാന്‍, ഭീകര കേന്ദ്രങ്ങളിലേക്ക് മിസൈല്‍
ആഡംബര ഹോട്ടലില്‍ 15 ദിവസം താമസം; പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച യുവതി പിടിയില്‍