കൊച്ചി - വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന അടിന്തര യോഗത്തിലാണ് തീരുമാനം.
ക്യാമ്പസിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുർറഹ്മാന് കുത്തേറ്റിരുന്നു. ഇതേ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആക്രമണത്തിനു പിന്നിൽ ഫ്രറ്റേണിറ്റി-കെ.എസ്.യു പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
നാടക പരിശീലനവുമായി ബന്ധപ്പെട്ട് രാത്രി ക്യാമ്പസിനകത്തെ വിദ്യാർത്ഥികളുമായി സംസാരിക്കുന്നതിനിടെ ഇരുപതോളം പേർ മാരകായുധങ്ങളുമായി നാസറിനെ ആക്രമിച്ചുവെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടക്കം കഴിഞ്ഞ കുറച്ചു നാളുകളായി കോളജിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയാണ് ആക്രമണമെന്നാണ് പറയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)