ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കമായി. 400 മീറ്ററിന്റെ ഹീറ്റ്‌സ് ഒന്നില്‍ ഒന്നാമനായി കൊല്ലം സ്വദേശി മുഹമ്മദ് അനസ് സെമി ഫൈനലിലേക്ക മുന്നേറി. ആരോക്യ രാജീവും സെമിയില്‍ സ്ഥാനം പിടിച്ചു. പുരുഷ ഹൈജമ്പില്‍ ഇന്ത്യയുടെ ചേതന്‍ ബാലസുബ്രഹ്മണ്യം ഫൈനലിലേക്ക് യോഗ്യത നേടി.
ദീപികകുമാരി, പ്രോമിള ദയ്മാരി, അങ്കിത ഭകത് എന്നിവരടങ്ങിയ വനിതാ അമ്പെയ്ത്ത് റീകേര്‍വ് ടീം 5-3 ന് മംഗോളിയയെ തോല്‍പിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. വോളിബോളില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ മാലദ്വീപിനെ തോല്‍പിച്ചു.