പയ്യന്നൂർ - മത സൗഹാർദ്ദം വിളിച്ചോതി ക്ഷേത്രോത്സവത്തിന് പഞ്ചസാര സമർപ്പിച്ച് മുസ്ലിം സഹോദരങ്ങൾ. എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന മഹോത്സവത്തിനാണ് നാട്ടുക്കാരായ ഷാഫി എടാട്ടും, അഷ്റഫ് എടാട്ടും ചേർന്ന് പഞ്ചസാര സമർപ്പിച്ചത്. കഴിഞ്ഞ 17 വർഷമായി ഇത് തുടരുന്നു. ക്ഷേത്രം തന്ത്രി പറവൂർ തങ്കപ്പനും ക്ഷേത്രം ഭാരവാഹികളും പഞ്ചസാര ഏറ്റുവാങ്ങി. പ്രശസ്ത സ്പോർട്‌സ് ലേഖകനാണ് ഷാഫി എടാട്ട്. ഭക്തിസംവദ്ധിനിയോഗം വൈസ് പ്രസിഡന്റ് ടി.കെ.രാജേന്ദ്രൻ, കെ.പി.വിനോദ് കുമാർ, എം.കെ.രാജീവൻ, സി.സി. മോഹനൻ, ഒ.കെ.അജിത്, പി.വിജയൻ എന്നിവർ പങ്കെടുത്തു.