ആലപ്പുഴ - കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മുന്‍ മന്ത്രി എ സി മൊയ്തീനും മന്ത്രി പി രാജീവിനുമെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും സി പി എം നേതാവ് മുന്‍ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭുമുഖത്തിലാണ് ജി. സുധാകരന്റെ വെളിപ്പെടുത്തല്‍. സഹകരണവകുപ്പ് കൈകാര്യം ചെയ്ത തനിക്ക് സഹകരണ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂരില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുള്ളത് വസ്തുതയാണെന്നും ആരാണെന്നും ഏതാണെന്നുമുള്ള രേഖകള്‍ തന്റെ പക്കലില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇ ഡിയുടെ അന്വേഷണം ആര്‍ക്കും മാറ്റിമറിക്കാന്‍ കഴിയില്ല. എന്നാല്‍ ഇ ഡിയുടെ അന്വേഷണം പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏതെങ്കിലും സംഭവത്തില്‍ ഇ ഡി അന്വേഷണം നടക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.