റിയാദ്-സൗദി തലസ്ഥാനമായ റിയാദിലെ മമ്പാട്ടുകര്‍ ആറു ടീമുകളായി മത്സരിക്കുന്ന ഫുട്‌ബോള്‍ മത്സരം നാളെ. ജീവകാരുണ്യ കൂട്ടായ്മയായ മമ്പാട് ഏരിയ റിയാദ് വെല്‍ഫെയര്‍ അസോസിയേഷനാണ് (മര്‍വ) മമ്പാട് ഇന്റര്‍സോണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ഗ്രൂപ്പ് എ യില്‍ ചാലിയാര്‍ എഫ്.സി, ഹില്‍ ഫോറസ്റ്റ് എഫ്.സി, അറേബ്യൻ സ്ട്രൈക്കേഴ്സ് മമ്പാട് എന്നിവയും ഗ്രൂപ്പ് ബിയില്‍ ലോത്തേഴ്‌സ് വടപുറം, റിയാദ് സ്‌ട്രൈക്കേഴ്‌സ എഫ്.പി, യെല്ലോ ഫാല്‍ക്കണ്‍ എഫ് എന്നീ ടീമുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നാളെ ഉച്ചക്ക് രണ്ട് മണിക്ക് എക്സിറ്റ് 18 ലെ ഇസ്തിറാഹയിലാണ് മത്സരം. അതാർ ട്രാവൽസ് ട്രോഫികളും റോസൈസ് വാച്ചസ് ബെസ്റ്റ് അവാർഡും സമ്മാനിക്കും. പിവോട്ട് ഷിപ്പിംഗ് കമ്പനിയാണ് ജേഴ്സികൾ സ്പോൺസർ ചെയ്തത്.
ഈ വാർത്ത കൂടി വായിക്കാം