Sorry, you need to enable JavaScript to visit this website.

മഹരാജാസില്‍ എസ്എഫ്ഐ  യൂനിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റു  

കൊച്ചി- എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം. എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റു. നാസര്‍ അബ്ദുള്‍ റഹ്മാന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണ് കുത്തിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.
ഫ്രറ്റേണിറ്റിയിലെ ചില വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഒരു അധ്യാപകനെ ഈ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. ഇതും കോളജിനുള്ളില്‍ വച്ചാണ് നടന്നത്. ഇതിനു പിന്നാലെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് നേരായ ആക്രമണം. വയറിനേറ്റ പരുക്ക് ഗുരുതരമാണെന്നാണ് സൂചന. കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം കാമ്പസുകള്‍ വീണ്ടും സംഘര്‍ഷ വേദിയായി മാറുന്നത് ആശങ്ക സൃഷ്ടിച്ചു. 

Latest News