ദുബായ്-എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഈ വര്‍ഷം ആറ് ഭൂഖണ്ഡങ്ങളില്‍നിന്നായി 5,000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. അടുത്ത കാലത്ത് ബിരുദം നേടിയവര്‍, ഒരു വര്‍ഷത്തെ പരിചയമുള്ള ഹോസ്പിറ്റാലിറ്റി വ്യവസായ പ്രൊഫഷണലുകള്‍, ഉടന്‍ ബിരുദം നേടുന്നവരെ എന്നിവരെ കേന്ദ്രീകരിച്ചായിരിക്കും റിക്രൂട്ട്‌മെന്റെന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.
ഇന്റേണ്‍ഷിപ്പോ പാര്‍ട്ട് ടൈം ജോലി പരിചയമോ ഉള്ളവരെയാണ് കമ്പനി അപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്.
ഈ വര്‍ഷം മധ്യത്തോടെ എയര്‍ബസ് എ 350 വിമാനങ്ങളും അടുത്തവര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോയിംഗ് 777 എക്‌സുകളും ചേര്‍ക്കാന്‍ എമിറേറ്റ്‌സ് തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ റിക്രൂട്ട്‌മെന്റ് െ്രെഡവ്.
്76 രാജ്യങ്ങളിലെ 140 നഗരങ്ങള്‍ക്കിടയില്‍ യാത്ര ആവശ്യമായ ജോലിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ബിസിനസിലെ മികച്ച പരിശീലകരില്‍ നിന്ന് ആതിഥ്യമര്യാദയെ കുറിച്ചുള്ള പരിശീലനം നല്‍കും.
460 നഗരങ്ങളിളില്‍ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുമെന്ന് എമിറേറ്റ്‌സ് റിക്രൂട്ട്‌മെന്റ് ടീം അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ ബഹ്‌റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലായിരിക്കും റിക്രൂട്ട്‌മെന്റ്.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എമിറേറ്റ്‌സ് ഗ്രൂപ്പ് കരിയര്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. റിക്രൂട്ട്‌മെന്റ് ടീം താമസിക്കുന്ന നഗരത്തിലോ സമീപത്തോ ആയിരിക്കുമ്പോള്‍ ഓപ്പണ്‍ ഡേ റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അറിയിപ്പ് അയക്കും.
പഴയ കാമുകന്റെ വാക്ക് വിശ്വസിച്ച് ഭര്‍ത്താവിനെ ഒഴിവാക്കി, യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിന് കേസ്
വിമാനത്തിൽ ടോയ്‌ലെറ്റില്‍ കുടുങ്ങി യാത്രക്കാരൻ; ഭയപ്പെടരുതെന്ന് കുറിപ്പ് നൽകി ജോലിക്കാർ