കോട്ടയം - മെഡിക്കൽ കോളജിലെ ക്ലോസറ്റിൽ കാലു കുടുങ്ങി യുവതിക്ക് പരുക്ക്. രോഗിക്ക് കൂട്ടിരിക്കാനെത്തിയ 24-കാരിയുടെ കാലാണ് ശുചിമുറിയുടെ ക്ലോസറ്റിൽ കുടുങ്ങിയത്. തുടർന്ന് ക്ലോസറ്റ് പൊട്ടിച്ചാണ് യുവതിയെ രക്ഷിച്ചത്.
ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളജിലെ മാനസികരോഗ ചികിത്സാ വിഭാഗത്തിലെ ശുചിമുറിയുടെ ക്ലോസറ്റിലാണ് സംഭവം. കാലു കുടുങ്ങിയതോടെ യുവതി ബഹളം വച്ചതിനെ തുടർന്ന് ജീവനക്കാരെത്തി ക്ലോസറ്റിൽ നിന്ന് കാൽ എടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശേഷം കോട്ടയത്തു നിന്നുള്ള ഫയർ ഫോഴ്‌സ് സംഘമാണ് രക്ഷകരായത്.