തിരുവനന്തപുരം - തലസ്ഥാനത്ത് നൃത്താധ്യാപികയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നഗരൂർ സ്വദേശികളായ സുനിൽ കുമാർ-സിന്ധു ദമ്പതികളുടെ മകളും നന്തായിവനത്തെ 'നവരസ' നാട്യകലാ ക്ഷേത്രത്തിലെ അധ്യാപികയുമായ ശരണ്യയെ(20)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് സംഭവം. സംഭവ സമയം വീട്ടിൽ ശരണ്യയും സഹോദരന്റെ ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. ഉറങ്ങാനെന്ന് പറഞ്ഞ് മുറിയിൽ കയറിയ ശരണ്യ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് കുടുംബം പ്രതികരിച്ചത്.
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത് ശരണ്യ ജീവനൊടുക്കുന്നതിന് മുമ്പ് ഫോണിലേക്കെത്തിയ കോളുകളും സന്ദേശങ്ങളും മറ്റും പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.