ദാവോസ് - കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലും ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവിയെ കുറിച്ചുള്ള കിരീടാവകാശിയുടെ ശുഭാപ്തി വിശ്വാസത്തിലും അഭിമാനിക്കുന്നതായി കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ ദാവോസ് ലോക സാമ്പത്തിക ഫോറത്തില്‍ പറഞ്ഞു.
വിളര്‍ച്ച ചികിത്സക്ക് സഹായകമായി ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഒരു ബയോ റോബോട്ട് വികസിപ്പിക്കാന്‍ സൗദി കമ്പനിയായ നാനോപാം ഇന്നൊവേഷന്‍ മേഖലയില്‍ നല്‍കിയ സംഭവനകളെ എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ പ്രശംസിച്ചു.
ഇന്നൊവേഷന്‍ മേഖലയില്‍ ഗുണപരമായ കുതിപ്പ് നടത്താന്‍ സൗദി അറേബ്യക്ക് നിശ്ചയദാര്‍ഢ്യമുണ്ട്. സുസ്ഥിരമായ പരിഹാരങ്ങളെ അടിസ്ഥാനമാക്കിയുള്ള നൂതന മാതൃകകള്‍ സ്വീകരിക്കുന്നതിലും നിര്‍മിത ബുദ്ധിയും അതിന്റെ സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നതിലും സംയുക്ത ശ്രമങ്ങളുടെ ഏകീകരണം പ്രധാനമാണെന്നും കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഐ.ടി മന്ത്രി പറഞ്ഞു.