Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചിയില്‍ നാലായിരം കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി-  കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നാലായിരം കോടിയുടെ വന്‍ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ പി ജി ഇറക്കുമതി ടെര്‍മിനലുമടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വ്വഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 
.കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിച്ചുവെന്നും  ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ ദക്ഷിണേന്ത്യയുടെ വികസനത്തില്‍ നാഴികക്കല്ലാകുമെന്നും പ്രധാന മന്ത്രി പറഞ്ഞു.  കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങള്‍ വലിയ വളര്‍ച്ചയാണ് നേടിയത്. ആഗോള കച്ചവടത്തിലും  ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്. രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി  മാറ്റുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ത്യപ്രയാര്‍ ക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്

 

Latest News