തൃശൂര്‍ - നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി വധൂവരന്മാര്‍ക്ക് വിവാഹ ഹാരം എടുത്തു നല്‍കി. പിന്നീട് ആശംസകള്‍ അറിയിച്ച ശേഷം മടങ്ങി. കല്യാണ മണ്ഡപത്തിലെത്തിയ അദ്ദേഹം ഏതാനും സമയം അവിടെ ചെലവഴിച്ചു. അതിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൌസിലേക്ക് പോയി. നരേത്തെ രണ്ട് മണിക്കൂറോളം ഗുരുവായുരില്‍ ചെലവഴിച്ച പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ഗുരുവായൂരപ്പന്റെ ദാരുശില്‍പം സമര്‍പ്പിച്ചു. താമര മൊട്ടുകള്‍ കൊണ്ട് തുലാഭാരം നടത്തുകയും ചെയ്തു. കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡന്റ് പൊഫ.വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. 9.45 ഓടെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഹെലികോപ്ററര്‍ മാര്‍ഗം പോകുന്ന പ്രധാനമന്ത്രി വലപ്പാട് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയ ശേഷം തുടര്‍ന്ന് കാര്‍മാര്‍ഗം ക്ഷേത്രത്തില്‍ എത്തും ഒരു മണിക്കൂര്‍ ക്ഷേത്രത്തിലുണ്ടാകും. 11.15 ഓടെ ക്ഷേത്രത്തില്‍ നിന്ന് മടങ്ങും. ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചിയിലേക്ക് തിരിക്കും. ഉച്ചക്ക് ശേഷം ദല്‍ഹിയിലേക്ക് പുറപ്പെടും.