കോട്ടയം-അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്ന് പറഞ്ഞതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഗായിക കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി മുന്‍ എംഎല്‍എ പിസി ജോര്‍ജ്. എന്റെ വിശ്വാസം, എന്റെ അഭിമാനം. ഇന്ത്യന്‍ ഭരണഘടന നമുക്ക് തരുന്ന സ്വാതന്ത്യമാണത്. ഒരു ഭീഷണിക്ക് മുന്‍പിലും അത് പണയം വെക്കേണ്ടതില്ല. പിസി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ക്രൈസ്തവ ദേവാലയമായിരുന്ന, ഹഗ്ഗിയ സോഫിയ മുസ്ലിം ദേവാലയമാക്കിയതിനെ സ്വാഗതം ചെയ്ത പാണക്കാട് തങ്ങളുടെ മകനും, ഉമ്മന്‍ ചാണ്ടിയുടെ മകനും പൂച്ചെണ്ടുകള്‍. ക്ഷേത്രം തകര്‍ത്തു നിര്‍മിച്ച പള്ളിക്കു പകരം രാമജന്മ ഭൂമിയില്‍ ഇന്ത്യന്‍ നീതിന്യായ വിധിയില്‍ ക്ഷേത്രം ഉയരുന്നതിനെ സ്വാഗതം ചെയ്ത മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് കല്ലേറ്.
ഇതാണ് നമ്പര്‍ വണ്‍ കേരളത്തിലെ വണ്‍ സൈഡഡ് മതേതരത്വം. പ്രിയപ്പെട്ട ചിത്രയ്ക്ക് എല്ലാ വിധ പിന്തുണയും. പിസി ജോര്‍ജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ചിത്രയെ പിന്തുണച്ച് നടി കൃഷ്ണപ്രഭയും രംഗത്തെത്തിയിരുന്നു. അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്. കൃഷ്ണപ്രഭ അഭിപ്രായപ്പെട്ടു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
എന്റെ വിശ്വാസം, എന്റെ അഭിമാനം.
ഇന്ത്യന്‍ ഭരണഘടന നമുക്ക് തരുന്ന സ്വാതന്ത്രമാണത്. ഒരു ഭീഷണിക്ക് മുന്‍പിലും അത് പണയം വെക്കേണ്ടതില്ല.
ക്രൈസ്തവ ദേവാലയമായിരുന്ന, ഹഗ്ഗിയ സോഫിയ മുസ്ലിം ദേവാലമാക്കിയതിനെ സ്വാഗതം ചെയ്ത പാണക്കാട് തങ്ങളുടെ മകനും, ഉമ്മന്‍ ചാണ്ടിയുടെ മകനും പൂച്ചെണ്ടുകള്‍.
ക്ഷേത്രം തകര്‍ത്തു നിര്‍മിച്ച പള്ളിക്കു പകരം രാമജന്മ ഭൂമിയില്‍ ഇന്ത്യന്‍ നീതിന്യായ വിധിയില്‍ ക്ഷേത്രം ഉയരുന്നതിനെ സ്വാഗതം ചെയ്ത മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് കല്ലേറ്.
ഇതാണ് നമ്പര്‍ വണ്‍ കേരളത്തിലെ വണ്‍ സൈഡഡ് മതേതരത്വം.
പ്രിയപ്പെട്ട ചിത്രയ്ക്ക് എല്ലാ വിധ പിന്തുണയും.
പി. സി. ജോര്‍ജ്