Sorry, you need to enable JavaScript to visit this website.

പ്രവാസി യുവാവിനും പെണ്‍സുഹൃത്തിനും നേരെ സദാചാര അക്രമണം;രണ്ടുപേര്‍ പിടിയില്‍

കൊച്ചി- കോതമംഗലത്ത് രാത്രി ബൈക്കില്‍ യാത്ര ചെയ്ത പ്രവാസി യുവാവിനെയും പെണ്‍സുഹൃത്തിനെയും തടഞ്ഞു നിര്‍ത്തി സദാചാര ആക്രമണവും പിടിച്ചുപറിയും നടത്തിയ രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. മൂവാറ്റുപുഴ പുന്നമറ്റം കോട്ടക്കുടി ഷമീര്‍ (42),  മൂവാറ്റുപുഴ മാര്‍ക്കറ്റ് പള്ളത്ത് കടവില്‍ നവാസ് (39) എന്നിവരെയാണ് കോതമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ പി.ടി ബിജോയിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയായ യുവാവും സുഹൃത്തും ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സംഘം തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയും യുവാവിനെ മര്‍ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ  കാല്‍മുട്ടിന് പൊട്ടലും  സാരമായ പരിക്കുകളും സംഭവിച്ചു. യുവാവിന്റെ പണവും യു.എ.ഇ ലൈസന്‍സ്, എ.ടി.എം കാര്‍ഡ് അടങ്ങിയ  ബാഗ് എന്നിവ സംഘം തട്ടിയെടുത്തു.
യുവാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ബാഗും  രേഖകളും നവാസിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ് ഐ ആല്‍ബിന്‍ സണ്ണി  . എസ് ഐ  എ .എസ്  റെജി എ എസ് ഐ എസ്. സലി,  സിപിഒമാരായ നിയാസ്, ഷെഫീഖ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News