തിരുവനന്തപുരം- പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആദ്യം സഹായമായി 242.73 കോടി രൂപ വിതരണം ചെയ്യാന്‍ ഉത്തരവായി. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങിയ അര്‍ഹരായ എല്ലാവര്‍ക്കും 10,000 രൂപ വീതം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 6,200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3,800 രൂപ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിഹിതവുമാണ്. 14 ജില്ലകളിലായി 3,91,494 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം അനുവദിക്കേണ്ടതുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ 3,800 രൂപ ജില്ലാ കലക്ടര്‍മാര്‍ക്ക് പിന്‍വലിക്കാന്‍ നിലവില്‍ അനുമതിയുണ്ട്. ബാക്കിയുള്ള തുകയായ 242.73 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഇപ്പോള്‍ അനുവദിച്ചത്.