റിയാദ്- കവിതകളിലും കഥകളിലും കൃത്രിമ സുഗന്ധങ്ങളിലും മാത്രം പരിചയമുള്ള ലാവന്‍ഡര്‍ സൗദിയില്‍ പൂത്തലഞ്ഞുവെന്ന് കേട്ട് സന്ദര്‍ശക പ്രവാഹം. ടൂറിസത്തിലടക്കം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സൗദി അറേബ്യക്ക് പകിട്ടേകാന്‍ പ്രകൃതി തന്നെ പലതും സമ്മാനിക്കുന്നുണ്ട്. അതിലൊന്നാണ് തലസ്ഥാനമായ റിയാദിലെ അല്‍ ഖാഇയയിലുള്ള ഈ ലാവന്‍ഡര്‍ പാടം.
കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന മരുഭൂമി നിറയെ ലാവന്‍ഡര്‍ പൂക്കളാണ്. മലയാളി സഞ്ചാരികളുടെ കൂട്ടായ്മയായ അറേബ്യന്‍ വൈബ്‌സിന്റെ വീഡിയോ വൈറാലായതോടെ സ്വദേശികളോടൊപ്പം മലയാളികളടക്കമുള്ള വിദേശികളും ഇവിടേക്ക് വരുന്നുണ്ട്.
പരവതാനി വിരിച്ചതു പോലെ വയലറ്റ് നിറത്തിലുള്ള ലാവന്‍ഡര്‍ പൂക്കളാല്‍ സമൃദ്ധമാണ് ഈ പ്രദേശം. കണ്ണിനു കുളിരേകുന്നത് പോലെ സുഗന്ധ പൂരിതവുമാണ്. ചെടികളുടെ അഴകും സൗരഭ്യവും ആവോളം ആസ്വദിച്ചാണ് അല്‍പം ബുദ്ധിമുട്ടിയും ഇവിടെ എത്തുന്ന സഞ്ചാരികളുടെ മടക്കയാത്ര.പലരും വൈകുന്നേരത്തോടെ എത്തി രാത്രി ക്യാമ്പ് ചെയ്ത് അസ്തമയവും ഉദയവും കണ്ടാണ് മടങ്ങുന്നത്.
പട്ടുവരിച്ചതുപോലെ പരന്നുകിടക്കുന്ന ഈ വയലറ്റ് പാടം, രാത്രി കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടതന്നെ ശൈത്യകാലത്ത് ആവശ്യമായ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കരുതാന്‍ മറക്കരുത്. അടിസ്ഥാന സൗകര്യങ്ങള്‍ കുറവായ ഗ്രാമം ആയതിനാല്‍ എല്ലാ അവശ്യസാധാനങ്ങളും ഉറപ്പുവരുത്തണം.
ശ്രദ്ധിക്കുക
ഈ പിൻ ഉപയോഗിച്ച് യാത്ര ആരംഭിക്കുക: (നെറ്റ്‌വർക്ക് പ്രശ്‌നം കാരണം കൃത്യമായ പിൻ പ്രവർത്തിക്കില്ല)
https://maps.app.goo.gl/z7ZHR71Kx1MMb3ev7?g_st=iw
നിങ്ങൾ ഇവിടെ എത്തിക്കഴിഞ്ഞാൽ, ഉപഗ്രഹ കാഴ്‌ച പിന്തുടരുക, അവസാന ലൊക്കേഷൻ ചേർക്കുക :https://maps.app.goo.gl/PMmEAF2qr4guC99R9
തുടർന്ന് സാറ്റലൈറ്റ് ട്രാക്കായി ദിശ ലഭിക്കും. കാർ നീങ്ങുമ്പോൾ ഒരു നീല പോയിന്റ് മാപ്പിൽ കാണിക്കും