തിരുവനന്തപുരം - അനാവശ്യമായി ബസ് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിടുകയും ഇതിനെക്കുറിച്ച് അന്വേഷിച്ച സി.എം.ഡി യോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ബസിലെ താല്‍ക്കാലിക ഡ്രൈവറെ പിരിച്ചു വിടുകയും, രണ്ട് സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
പാറശ്ശാല ഡിപ്പോയിലെ താല്‍കാലിക ഡ്രൈവര്‍ പി.ബൈജുവിനെയാണ് പിരിച്ചു വിട്ടത്. പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടര്‍ രജിത്ത് രവി, പാറശ്ശാല യൂണിറ്റില്‍ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയറുടെ ചുമതല വഹിച്ചു വരുന്ന ചാര്‍ജ്മാന്‍ കെ.സന്തോഷ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഈ മാസം ഒമ്പതിന് ആയിരുന്നു സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ സി എം ഡി എത്തിയപ്പോഴാണ് നെയ്യാറ്റിന്‍കര -കളിയിക്കാവിള ബസ് ബേയില്‍ യാത്രക്കാരെ കയറ്റുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന ബസ് കണ്ടക്ടറോ, ഡ്രൈവറോ ഇല്ലാതെ സ്റ്റാര്‍ട്ട് ചെയ്തു നിറുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ബസ് സ്റ്റാര്‍ട്ടിംഗില്‍ നിറുത്തിയിരിക്കുന്നതിനെ സംബന്ധിച്ച് െ്രെഡവറോട് അന്വേഷിച്ചപ്പോള്‍ സെല്‍ഫ് എടുക്കാത്തതുകൊണ്ടാണെന്ന് ഡ്രൈവര്‍ പരുഷമായി മറുപടി പറഞ്ഞു.