Sorry, you need to enable JavaScript to visit this website.

പച്ചക്കറികളിലെ വിഷം കണ്ടുപിടിക്കാന്‍ പുതിയ ഉപകരണം

ഡോ. സൈനുദീന്‍ പട്ടാഴി

കൊല്ലം- പച്ചക്കറികള്‍, ആയുര്‍വേദ മരുന്നുകള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന വിഷങ്ങള്‍ പെട്ടെന്നു കണ്ടുപിടിക്കുവാനുള്ള ഉപകരണം കണ്ടുപിടിച്ചു  രൂപകല്‍പന ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ശാസ്ത്രജ്ഞനും കേരള യൂണിവേഴ്‌സിറ്റി സുവോളജി മുന്‍ അധ്യാപകനും, ഇപ്പോള്‍  സിംഗപ്പൂരിലെ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. സൈനുദീന്‍ പട്ടാഴിക്ക് ഭാരത സര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചു. മുന്‍പ്  കോംപാക്ട്  ഡി.എന്‍.എ അനലൈസര്‍, സമുദ്രാന്തര പഠനത്തിനുള്ള റോബോട്ട് കണ്ടുപിടിച്ചതിന് ഭാരത സര്‍ക്കാരിന്റെ പേറ്റന്റ്  ഡോ.  പട്ടാഴിക്ക്  ലഭിച്ചിരുന്നു. പ്ലാന്റ് എക്‌സ്ട്രാക്റ്റ്  രാസപദാര്‍ഥങ്ങള്‍ അടങ്ങിയ  വിവിധ അറകളിലേക്കു ശേഖരിക്കുന്നു. അപ്പോള്‍ രാസ പ്രവര്‍ത്തനങ്ങള്‍ നടന്നു നിറവ്യത്യാസം വരുന്നു. പിന്നീട് നിര്‍മിത ബുദ്ധി അല്‍ഗോരിതങ്ങളുടെ സഹായത്തോടെ പച്ചക്കറികള്‍, ആയുര്‍വേദ മരുന്നുകള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന വിഷം എളുപ്പത്തില്‍ കണ്ടുപിടിക്കാനും സാധിക്കും. ഏകദേശം എട്ടു ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചിലവ്.

 

Latest News