മലപ്പുറം- സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. മലപ്പുറം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയില്‍ നേരിട്ട് ഹാജരായാണ് മന്ത്രി ജാമ്യമെടുത്തത്.
2018ല്‍ ഡി. വൈ. എഫ്. ഐ മാര്‍ച്ചിനിടെ കെ. എസ്. ആര്‍. ടി. സി ബസിന്റെ ചില്ല് തകര്‍ത്ത കേസില്‍ ഏഴാം പ്രതിയാണ് റിയാസ്. പത്ത് പ്രതികളാണ് കേസിലുണ്ടായിരുന്നത്. സംഘര്‍ഷത്തില്‍ 13,000 രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.