Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സ്ത്രീകളേയും രോഗികളേയും കബളിപ്പിക്കാന്‍ സ്വപ്‌ന വ്യാഖാനക്കാര്‍

ജിദ്ദ- സൗദിയില്‍ ഒരു ജോലിയും ഇല്ലാത്തവരാണ് സ്വപ്‌ന വ്യാഖ്യാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇക്കൂട്ടത്തില്‍ ചിലര്‍ക്ക് മതവും ധാര്‍മികതയുമില്ലെന്നും ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ്.
സ്വപ്‌ന വ്യാഖ്യാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ സ്ത്രീകളെയും, സമ്മര്‍ദങ്ങളും രോഗങ്ങളും നേരിടുന്നവരെയും കബളിപ്പിക്കുകയാണ്. സ്വപ്‌ന വ്യാഖ്യാനത്തിന്റെ പേരിലുള്ള തട്ടിപ്പുകള്‍ തടയാന്‍ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും മതകാര്യ പോലീസ് ഏജന്‍സിയുടെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. സ്വപ്‌ന വ്യാഖ്യാനത്തിന്റെ മറവില്‍ നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.

ഈ വാർത്തകൾ കൂടി വായിക്കുക

കാലതാമസവും റദ്ദാക്കലും; എന്തൊക്കെയാണ് വിമാന യാത്രക്കാരുടെ അവകാശങ്ങള്‍

സ്മൃതി ഇറാനിയുടെ മദീന സന്ദര്‍ശനം; പ്രചരിക്കുന്നത് വ്യാജ വീഡിയോ

സലാം ചൊല്ലിയ പ്രേം നസീറും മടക്കാത്ത നാട്ടുകാരും

Latest News