Sorry, you need to enable JavaScript to visit this website.

കേരളത്തോടുള്ള കേന്ദ്ര അവഗണന : മുഖ്യമന്ത്രിയും മന്ത്രിമാരും ഫെബ്രുവരി എട്ടിന് ദല്‍ഹിയില്‍ സമരം നടത്തും

തിരുവനന്തപുരം - കേരളത്തോടുളള കേന്ദ്ര സര്‍ക്കാറിന്റെ  അവഗണനയില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സമരം നടത്തും. ഫെബ്രുവരി എട്ടിന് ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തര്‍ മന്ദറില്‍ സമരം നടത്താന്‍ ഇടത് മുന്നണി യോഗത്തില്‍ തീരുമാനമായി. കേരള ഹൗസില്‍ നിന്ന് രാവിലെ 11.30 ന് ജാഥയായി  ജന്തര്‍ മന്ദറിലേക്ക് നീങ്ങും. ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിക്കും.  ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും സമരത്തിന് ക്ഷണിച്ച് കത്ത് നല്‍കും. ഇടത് സര്‍ക്കാറിന്റെ ജനപ്രീതി ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയാണെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചു. പണം അനുവദിക്കാതെ കേരളത്തില്‍ വികസന മുരടിപ്പ് ഉണ്ടാക്കുന്നു. ദല്‍ഹിയിലെ സമരം നടത്തുന്ന ദിവസം  കേരളത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തുമെന്നും ഇ പി ജയരാജന്‍ അറിയിച്ചു. 

 

Latest News