ആലപ്പുഴ - ആലുപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടയിലെ സംഘര്‍ഷത്തില്‍ പോലീസിന്റെ ലാത്തിയടിയേറ്റ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്തിന്റെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. തലയ്ക്ക് പരിക്കേറ്റ മേഘയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ആലപ്പുഴ കലക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. പുരുഷ പോലീസിന്റെ ലാത്തിയടിയില്‍ മേഘയടക്കം നിരവധി വനിതാ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. പലരും ചികിത്സയില്‍ തുടരുകയാണ്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പോലീസ് സംഘം വളഞ്ഞിട്ട് തല്ലുകയും ചെയ്തു.