കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മദീന സന്ദര്‍ശനത്തിനുപിന്നാലെ മദീനയിലെ റോഡുകളും തെരുവുകളും മുനിസിപ്പാലിറ്റി ശുചീകരിച്ചുവെന്ന വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഹജ് കരാര്‍ ഒപ്പിടുന്നതിനായി സൗദിയിലെത്തിയ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി.മുരളീധരനും അടങ്ങുന്ന സംഘം മദീന സന്ദര്‍ശിച്ചിരുന്നു.
മസ്ജിദുന്നബവിയും ഖുബാ മസ്ജിദും സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിമാരും സംഘവും മടങ്ങിയത്.
അതിനിടെയാണ് മുസ്‌ലിംകളല്ലാത്ത ബിജെപി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതിനാല്‍ മുനിസിപ്പാലിറ്റി മദീനയിലെ തെരുവുകള്‍ വൃത്തിയാക്കുന്നുവെന്ന അടിക്കുറിപ്പോടെ വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഇത് മദീന മുനിസിപ്പാലിറ്റി നടത്തുന്ന പതിവ് ശുചീകരണത്തിന്റെ വീഡിയോ ആണന്ന് അന്വേഷണത്തില്‍ അറിവായി. മസ്ജിദും പരിസരവും ദിവസവും ശുചീകരിക്കാറുള്ളതാണ്.
സ്മൃതി ഇറാനി ഇന്ത്യയിലേക്ക് മടങ്ങിയതിനുശേഷം മദീനയിലെ തെരുവുകള്‍ കഴുകിയെന്ന വാദം തെറ്റാണെന്ന് വിവധ വസ്തുതാ പരിശോധനാ വെബ്‌സൈറ്റുകളും കണ്ടെത്തിയിരുന്നു.
കേന്ദ്ര മന്ത്രിമാരുടെ സന്ദര്‍ശനത്തിനു പിന്നാലെ മുസ്ലിംകളല്ലാത്തവര്‍ക്ക് രണ്ടു ഹറമുകളിലൊന്നായ മദീന സന്ദര്‍ശിക്കാമോ എന്ന ചര്‍ച്ചയും സമൂഹ മാധ്യമങ്ങളില്‍ നടന്നിരുന്നു. മദീന സന്ദര്‍ശിക്കുന്ന ആദ്യത്തെ അമുസ്ലിം സംഘമല്ല സ്മൃതി ഇറാനിയുടേത്. നേരത്തെ തന്നെ മുസ്ലിംകളല്ലാത്തവര്‍ മദീന സന്ദര്‍ശിക്കാറുണ്ട്.
Saudi Arabia: Madinah Municipality is now washing & sanitizing the streets of Madinah near Holy Masjid Al-Nabawi, where some #Islamophobic anti Muslim non-muslim BJP officials including Smriti Irani India visited a few days ago.pic.twitter.com/gXn4KzfO5Z
— South Asian Journal (@sajournal1) January 12, 2024