Sorry, you need to enable JavaScript to visit this website.

മുസ്ലിം ഓര്‍ഫനേജ് സ്ത്രീധന രഹിത വിവാഹം; 19 യുവതികള്‍ക്കു മംഗല്യം; രണ്ട് ഹിന്ദു യുവതികള്‍

മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് സംഘടിപ്പിച്ച പതിനാറാമത് സ്ത്രീധന രഹിത വിവാഹ സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് സംഘടിപ്പിച്ച പതിനാറാമത് സ്ത്രീധന രഹിത വിവാഹ സംഗമത്തില്‍ 19 യുവതികള്‍ക്കു മംഗല്യം. മുസ്‌ലിം സമുദായത്തിലെ 17 ഉം ഹിന്ദു മതത്തിലെ രണ്ടും യുവതികളാണ് സംഗമത്തിലൂടെ ദാമ്പത്യത്തിലേക്കു കടന്നത്. ഓര്‍ഫനേജ് അങ്കണത്തില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിവാഹസംഗമം ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലം മുട്ടില്‍ യത്തീം ഖാനയെ നയിച്ച എം.എ.മുഹമ്മദ് ജമാലിനെ അദ്ദേഹം അനുസ്മരിച്ചു. സേവന വഴിയില്‍ ജമാല്‍ സാഹിബിനെ പുതു തലമുറ മാതൃകയാക്കണമെന്ന് പറഞ്ഞു.
വേദിയില്‍ നടന്ന നിക്കാഹുകള്‍ക്ക് സാദിഖലി ശിഹാബ് തങ്ങള്‍, കൊയ്യോട് ഉമര്‍ മുസ്ല്യാര്‍, കെ.ടി.ഹംസ മുസ്ല്യാര്‍, കെ.പി.അഹമ്മദുകുട്ടി ഫൈസി എന്നിവരും സദസ്സില്‍ നിക്കാഹുകള്‍ക്ക് അതത് മഹല്ല് ഖത്തീബുമാരും നേതൃത്വം നല്‍കി.
ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ.അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കെ.ടി.ഹംസ മുസ്ല്യാര്‍  സന്ദേശം നല്‍കി. കൊയ്യോട് ഉമര്‍ മുസ്ല്യാര്‍ ഖുതുബ നിര്‍വഹിച്ചു. ഹാഫിള് നിഅ്മത്തുല്ല ബിഹാര്‍ ഖിറാഅത്ത് നടത്തി. ബത്തേരി മലങ്കര രൂപത ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ്, കരുവാരക്കുണ്ട് പരോക്ഷമാര്‍ഗ വിജ്ഞാനകേന്ദ്രം അധ്യക്ഷന്‍ സ്വാമി ആത്മദാസ് യമി, കെ.പി.മുഹമ്മദ് പേരോട്(ഡബ്ല്യു.എം.ഒ ദുബായ് ചാപ്റ്റര്‍ പ്രസിഡന്റ്്), റാഷിദ് ഗസാലി കൂളിവയല്‍, സംഷാദ് മരക്കാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഈ വാർത്തകൾ കൂടി വായിക്കുക

കുവൈത്ത് 11 ദിവസത്തിനിടെ 1470 പ്രവാസികളെ നാടുകടത്തി, മടങ്ങാനാവില്ല

പുലര്‍ച്ചെ പാര്‍ക്കില്‍ യുവാവിനെ ബലാത്സംഗം ചെയ്തു; സ്വര്‍ണവുമായി കടന്ന പ്രതിയെ തെരയുന്നു

VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം

ദിബ്ബ കുഞ്ഞമ്മദ് ഹാജി, പാലൊള്ളതില്‍ അമ്മദ് ഹാജി, മൊയ്തീന്‍കുട്ടി പിണങ്ങോട്, തായമ്പത്ത് കുഞ്ഞാലി, അഷ്റഫ് ചെറ്റപ്പാലം, ഹമീദ് പോതിമഠത്തില്‍, സുലൈമാന്‍ അഹ്സിന, ജലീല്‍ വാരാമ്പറ്റ, ജുനൈദ് കൈപ്പാണി, തെലാല്‍ യൂസുഫ് ഹാജി, ജലീല്‍ എടച്ചേരി, എന്‍.കെ.റഷീദ്, റസാഖ് കല്‍പറ്റ, എന്‍.ഡി.അപ്പച്ചന്‍, പി.ഗഗാറിന്‍, ഡബ്ല്യു.എം.ഒ കമ്മിറ്റി അംഗങ്ങള്‍, വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, ജനറല്‍ ബോഡി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി പി.പി.അബ്ദുല്‍ഖാദര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി മായന്‍ മണിമ നന്ദിയും പറഞ്ഞു.
കുട്ടമംഗലം ബദ്രിയ മദ്രസയില്‍ സജ്ജമാക്കിയ കതിര്‍മണ്ഡപത്തിലായിരുന്നു ഹിന്ദു യുവതികളുടെ വിവാഹം. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് എസ്.നസീറ ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.ഒ ജനറല്‍ സെക്രട്ടറി പി.പി.അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സ്വാമി ആത്മദാസ് യമി മുഖ്യാതിഥിയായി. ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ. അഹ്മദ് ഹാജി സന്ദേശം നല്‍കി. അഡ്വ.പി. ചാത്തുക്കുട്ടി, അഡ്വ.ഗോപിനാഥ്, പി.ടി.ഗോപാലക്കുറുപ്പ് പ്രസംഗിച്ചു. ഗോപാലകൃഷ്ണന്‍ തന്ത്രി കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. കെ.പി.മധു, സുരേന്ദ്രന്‍, ബാബു കട്ടയാട്, പി.കെ.രമേശ്, സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡബ്ല്യു.എം.ഒ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാ സ്വാഗതവും കെ.ഇ. റൗഫ് നന്ദിയും പറഞ്ഞു.
വനിതകള്‍ക്കായി നടത്തിയ പ്രത്യേക പരിപാടികളുടെ ഉദ്ഘാടനം അഡ്വ.ഫാത്തിമ തഹ്ലിയ  നിര്‍വഹിച്ചു. വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് റസീന അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആമിന മുഖ്യപ്രഭാഷണം നടത്തി. ഡബ്ല്യു.എം.ഒ വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കര്‍ ഹാജി സന്ദേശം നല്‍കി. ജില്ലാ ജഡ്ജ് എസ്.നസീറ, മുന്‍മന്ത്രി പി.കെ.ജയലക്ഷ്മി, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ആയിഷ കാര്യങ്ങല്‍, ബാനു പുളിക്കല്‍, ഡബ്ല്യു.എം.ഒ വിദ്യാര്‍ത്ഥിനി എയ്ഞ്ചല്‍ മരിയ എന്നിവര്‍ പ്രസംഗിച്ചു.  മുഹമ്മദ് സാദിന്‍ കോറോം ഖുര്‍ആന്‍ പാരായണം നടത്തി. ജമാല്‍ സാഹിബ് അനുസ്മരണഗാനം ഡബ്ല്യു.എം.ഒ വിദ്യാര്‍ഥിനി ഷംന ആലപിച്ചു.വനിതാ ലീഗ്  ജില്ലാ പ്രസിഡന്റ് കെ.ബി. നസീമ സ്വാഗതവും സുമയ്യ നന്ദിയും പറഞ്ഞു.
നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള യുവതികളെയാണ് സ്‌ക്രീനിംഗ് കമ്മിറ്റി സ്ത്രീധന രഹിത വിവാഹ സംഗമത്തിനു തെരഞ്ഞെതിരഞ്ഞെടുത്തത്. വധുക്കള്‍ക്ക് അഞ്ചു പവന്‍ വീതം ആഭരണം വിവാഹസമ്മാനമായി നല്‍കി. ജില്ലയ്ക്കകത്തും പുറത്തുമുള്ള  ഉദാരമതികളാണ് വിവാഹച്ചെലവ് വഹിച്ചത്.പടം-തങ്ങള്‍-
മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് സംഘടിപ്പിച്ച പതിനാറാമത് സ്ത്രീധന രഹിത വിവാഹ സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

 

Latest News