ജിദ്ദ - വിവിധ രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നല്‍കാന്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി നിരക്കുകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കുറച്ചു.
ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഉഗാണ്ട, കെനിയ, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിരക്കുകളാണ് കുറച്ചത്. ഫിലിപ്പൈന്‍സില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നല്‍കാന്‍ ഈടാക്കാവുന്ന കൂടിയ നിരക്ക് 15,900 റിയാലില്‍ നിന്ന് 14,700 റിയാലും ശ്രീലങ്കയില്‍ നിന്നുള്ള നിരക്ക് 15,000 റിയാലില്‍ നിന്ന് 13,800 റിയാലും ബംഗ്ലാദേശില്‍ നിന്നുള്ള നിരക്ക് 13,000 റിയാലില്‍ നിന്ന് 11,750 റിയാലും കെനിയയില്‍ നിന്നുള്ള നിരക്ക് 10,870 റിയാലില്‍ നിന്ന് 9,000 റിയാലും ഉഗാണ്ടയില്‍ നിന്നുള്ള നിരക്ക് 9,500 റിയാലില്‍ നിന്ന് 8,300 റിയാലും എത്യോപ്യയില്‍ നിന്നുള്ള നിരക്ക് 6,900 റിയാലില്‍ നിന്ന് 5,900 റിയാലുമായാണ് കുറച്ചിരിക്കുന്നത്.
സിയറലിയോണില്‍ നിന്നും ബുറുണ്ടിയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നല്‍കുന്നതിന് ഈടാക്കാവുന്ന പരമാവധി നിരക്ക് 7,500 റിയാലും തായ്‌ലന്റില്‍ നിന്ന് 10,000 റിയാലുമായി മന്ത്രാലയം അടുത്തിടെ നിര്‍ണയിച്ചിരുന്നു. മൂല്യവര്‍ധിത നികുതി ഉള്‍പ്പെടാതെയുള്ള നിരക്കുകളാണിത്.
ഈ വാർത്തകൾ കൂടി വായിക്കുക
കുവൈത്ത് 11 ദിവസത്തിനിടെ 1470 പ്രവാസികളെ നാടുകടത്തി, മടങ്ങാനാവില്ല
പുലര്‍ച്ചെ പാര്‍ക്കില്‍ യുവാവിനെ ബലാത്സംഗം ചെയ്തു; സ്വര്‍ണവുമായി കടന്ന പ്രതിയെ തെരയുന്നു
VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം