മക്ക- ഹജ് കർമ്മത്തിനിടെ തീർഥാടകൻ മക്കയിലെ മസ്ജിദുൽ ഹറമിൽ ആതമഹത്യ ചെയ്തു. ഹറമിന്റെ രണ്ടാം നിലയിൽനിന്ന് മതാഫിലേക്ക് എടുത്തുചാടുകയായിരുന്നു. ഇറാഖി തീർത്ഥാടകനാണ് ജീവനൊടുക്കിയത്. മതാഫിൽ തവാഫ് ചെയ്യുകയായിരുന്ന രണ്ടു തീർത്ഥാടകർക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഇവരുടെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. തീർത്ഥാടകന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് നീക്കി. മതാഫിൽ ഇയാളുടെ മൃതദേഹം കിടക്കുന്നതിന്റെ ചിത്രം ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്തുവിട്ടു.