Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ പ്രവാസികൾക്കായി നോർക്ക സൗജന്യ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരുവനമ്പപുരം- പ്രവാസികൾക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. നടപ്പു സാമ്പത്തികവർഷത്തെ ആറാമത്തെ പരിശീലന പരിപാടിയാണിത്. രാവിലെ ഒൻപതു മുതൽ വെകിട്ട് മൂന്നു വരെ നടന്ന പരിശീലനത്തിൽ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നുളള 71 പ്രവാസികൾ പങ്കെടുത്തു. 

നോർക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികൾ, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസൻസുകൾ, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങൾക്കുളള മറുപടിയും നൽകി. പ്രോജക്റ്റുകൾ തയ്യാറാക്കുന്നത് സംബന്ധിച്ചും, എം.എസ്.എം.ഇ യെക്കുറിച്ചും അവബോധമുണ്ടാക്കാനുളള ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.  സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് വഴി പ്രവാസികൾക്കും നാട്ടിൽ തിരിച്ചെത്തിയവർക്കുമായി നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് സീനിയർ എക്‌സിക്യൂട്ടിവ് പാർവതി. ജി.എസ്. വിശദീകരിച്ചു. എൻ.ബി.എഫ്.സി പ്രോജക്ട്‌സ്  മാനേജർ സുരേഷ് കെ.വി,  സീനിയർ പ്രോഗ്രാം കോർഡിനേറ്റർ  ഷറഫുദ്ദീൻ. ബി  എന്നിവർ പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
 

Latest News