ആലപ്പുഴ- മീന്‍ കൃഷിക്കായി ഒരുക്കിയ കുളത്തിലെ മോട്ടോറില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ഹരിപ്പാട് പഴവീട് ചിറയില്‍ അഖില്‍ രാജ് (29) ആണ് മരിച്ചത്. ചെറുതനയില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ കൃഷി ചെയ്യുകയായിരുന്നു അഖില്‍.
കഴിഞ്ഞ ദിവസം രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ വളര്‍ത്തു കേന്ദ്രത്തിലെത്തിയ അഖിലിനു മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. പിന്നാലെ അഖില്‍ മോട്ടോറിനു മുകളേക്ക് മറിഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അഖിലിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി.രാജന്‍- അനിത ദമ്പതികളുടെ മകനാണ് അഖില്‍. രാഹുല്‍ രാജ് സഹോദരന്‍. സംസ്‌കാരം ഇന്ന്.