കോട്ടയം- സിഗരറ്റ് ചോദിച്ചപ്പോള്‍ കൊടുക്കാതിരുന്നതിന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. രാമപുരം കോര്‍ക്കുഴിയില്‍ റോബിച്ചന്‍, ഇടിയനാല്‍ താന്നിക്കവയലില്‍ അജിത് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇടുക്കി ഉടുമ്പന്‍ചോല സ്വദേശിയായ യുവാവിനെയാണ് ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശനിയാഴ്ച രാമപുരം അമ്പലം ജംഗ്ഷന്‍ ഭാഗത്ത് നടന്നുവരികയായിരുന്ന യുവാവിനോട് ഇവര്‍ സിഗരറ്റ് ചോദിക്കുകയായിരുന്നത്രെ. എന്നാല്‍ യുവാവ് കൊടുക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.