കൊല്ലം - കരുനാഗപ്പള്ളിയില്‍ സലിം മണ്ണേലിന്റെ കൊലപാതകത്തിനു പിന്നില്‍ എസ്.ഡി.പി.ഐ ക്രിമിനല്‍ സംഘമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ആരോപിച്ചു.
കുടുംബ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനിടെ അക്രമത്തിനിരയായി കൊല്ലപ്പെട്ട സി.പി.എം നേതാവും തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേലിന്റെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രിത കൊലപാതകമാണ് നടന്നത്. ജമാഅത്ത് പ്രസിഡന്റു കൂടിയായ അദ്ദേഹം കുടുംബ പ്രശ്നം ഇരുഭാഗവുമായി സംസാരിക്കുന്നതിനിടെ നിരവധി വാഹനങ്ങളിലായി സ്ഥലത്തെത്തിയ ക്രിമിനലുകള്‍ ഇടപെട്ടു. സലിമിനെ ഒരു സംഘം ആക്രമിക്കുകയും അദ്ദേഹം മരണപ്പെടുകയുമായിരുന്നു. 15 ദിവസം മുമ്പ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ആളാണെന്ന് അറിയുന്നവരാണ് അക്രമികള്‍. പ്രദേശത്ത് എസ്.ഡി.പി.ഐ വളര്‍ച്ചക്ക് സലിം തടസ്സമാണെന്ന് കണ്ടാണ് അദ്ദേഹത്തെ ഇല്ലാതാക്കിയത്. എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും എം.വി ഗോവിന്ദന് പറഞ്ഞു.