തിരുവനന്തപുരം- ബാബരി മസ്ജിദ് പൊളിച്ചു കളഞ്ഞ ശേഷം സുപ്രീം കോടതി ഉത്തരവിന്റെ പിൻബലത്തിൽ പണിത അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ഈ മാസം 22ന് നടക്കുകയാണ്. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് നിരവധി സെലിബ്രിറ്റികൾക്ക് ബി.ജെ.പി കത്തു നൽകി കഴിഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രസിദ്ധ ഗായിക ചിത്ര നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേരാണ് ചിത്രയുടെ പരാമർശത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.
സുധ രാധിക എഴുതിയ കുറിപ്പ് വായിക്കാം.
മസ്‌കറ്റിലെ വീട് വയ്ക്കുന്ന സമയത്ത് സ്വിമിംഗ് പൂൾ വേണ്ടെന്ന് വാശി പിടിച്ചത് ഗായിക ചിത്രയുടെ മകൾ പൂളിൽ വീണു മരിച്ചെന്ന വാർത്ത അത്രയേറെ ദുഖമുളവാക്കിയതുകൊണ്ടാണ്. നമ്മുടെ തന്നെ കുടുംബത്തിൽ സംഭവിച്ച പോലെ ആയിരുന്നു അത് നമ്മളെ ബാധിച്ചിരുന്നത്. അത്രമേൽ പ്രിയപ്പെട്ടൊരാളായിരുന്നു( ആയിരുന്നു) അസാധാരണ മാധുര്യമുള്ള അവരുടെ ഗാനങ്ങൾ മാത്രമല്ല, അതിനേക്കാൾ പ്രിയകരമായ പെരുമാറ്റവും മനസ്സുമാണെന്ന് കരുതിയതുകൊണ്ട്. ലക്ഷക്കണക്കിനു വിശ്വാസികളുടെ ആരാധനാലയം തല്ലിപ്പൊളിച്ച് കളഞ്ഞിട്ട് എന്തു രാഷ്ട്രീയ ക്ഷേത്രം പണിതാലും അത് ശാശ്വതമല്ല, അതു ക്ഷണികമാണെന്ന് പ്രപഞ്ചസത്യം. ആയിരങ്ങൾ വേദനയോടെ കാണുന്ന ഒരു ഫാസിസ്റ്റ് ആഘോഷം വിളക്കു വയ്ക്കാനും നമ്മുടെ വിശ്വാസത്തിൽ എവിടെയുമില്ലാത്ത ഒരു സങ്കൽപ്പത്തെ, കലാപങ്ങളിൽ മുഴങ്ങി കേൾക്കുന്ന അശ്ലീലം പോലെ ഒരു മുദ്രാവാക്യം ഏറ്റുപറയാൻ ആഹ്വാനം ചെയ്യാനും ഈശ്വര ചൈതന്യമുള്ള ആ ശബ്ദം ഉപയോഗിച്ചെങ്കിൽ, ഗായിക ചിത്ര നിങ്ങളൂടെ തൊണ്ടയിൽ ചെകുത്താനാവും ഇനി വാഴുക. ഇനി ബഹുമാനം ഇല്ലെന്ന് മാത്രമല്ല, നിങ്ങളെന്ന വ്യക്തിയെ പോലും പരമപുച്ഛമാണ്. ഭക്തിയെയും ഭഗവാനെയും നാലു കാശിനു കുപ്പയിലെറിഞ്ഞ വെറും ചാണകപ്പുഴുവാണു നിങ്ങൾ.
ഈ വാർത്ത കൂടി വായിക്കുക
പ്രവാസി യുവാവിനും പെണ്‍സുഹൃത്തിനും നേരെ സദാചാര അക്രമണം;രണ്ടുപേര്‍ പിടിയില്‍