Sorry, you need to enable JavaScript to visit this website.

ലോസ് ഏഞ്ചൽസിനെയും സാൻഫ്രാൻസിസ്‌കോയേയും ലിസ്ബണേയും പിന്നിലാക്കുന്ന തണുപ്പുമായി സൗദിയിലെ  നഗരം 

റിയാദ്- തണുപ്പു കാലത്ത് ലോസ് അഞ്ചൽസിനെയും സാൻഫ്രാൻസിസ്‌കോയേയും ലിസ്ബണേയും പിന്നിലാക്കുന്ന തണുപ്പുമായി സൗദിയിലെ വടക്കൻ അതിർത്തി പ്രദേശമായ തുറൈഫ്. ഏതാനും വർഷങ്ങളായി ഡിസംബർ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇവിടെ കൊടും തണുപ്പും മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടുന്നതെന്ന് സൗദി കാലാവസ്ഥാ സമിതി ഉപാധ്യക്ഷനും അൽ ഖസീം സർവ്വകലാശാലയിൽ കാലാവസ്ഥാ ഗവേഷണ വിഭാഗത്തിലെ അധ്യാപകനുമായിരുന്ന ഡോ. അബ്ദുല്ല മിസ്നദ് പറയുന്നു. ലണ്ടനേക്കാളും റോമിനെക്കാളും കഠിന തണുപ്പാണ് ജനുവരിയിലെ രാത്രികാലങ്ങളിൽ തുറൈഫിലുണ്ടാകുന്നത്. അതിനിടെ ഈ വർഷത്തെ വസന്തകാലം പതിവിലുമധികം നീണ്ടുനിൽക്കുമെന്ന് സൗദി കാലാവസ്ഥ സമിതി അംഗമായ സിയാദ് ജുഹനി അഭിപ്രായപ്പെട്ടു, ഈ വർഷത്തെ  വസന്തത്തിൽ ചെടികളും പൂക്കളും കൂടുതലുണ്ടാകുമെന്നും അൽ ജുഹനി നിരീക്ഷിച്ചു. 

Latest News