Sorry, you need to enable JavaScript to visit this website.

പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ വനിതാ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി-പിണറായി കൂട്ടക്കൊല കേസിലെ പ്രതി പിണറായി പടന്നക്കരയിലെ വണ്ണത്താൻങ്കണ്ടി സൗമ്യ(28)യെ കണ്ണൂർ സ്പെഷ്യല്‍ വനിതാ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് കാലത്ത് ഒൻപതരയോടെയാണ് ജയിൽ വളപ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ, അമ്മ ,എട്ടു വയസ്സുകാരിയായ മകൾ എന്നിവരെയാണ് സൗമ്യ എലി വിഷം കൊടുത്തുകൊന്നു എന്നായിരുന്നു ഇവരുടെ പേരിലുള്ള കേസ്. 
സൗമ്യ പ്രതിയായ കേസിന്റെ ആദ്യ കുറ്റപത്രം ജൂലായ് 20നാണ്   തലശ്ശേരി സി.ഐ എം.പി ആസാദ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നത്. പിണറായി പടന്നക്കരയിലെ വണ്ണത്താൻങ്കണ്ടി വീട്ടിൽ കമല(59) കൊല്ലപ്പെട്ട കേസിന്റെ കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിരുന്നത്.  കേസിൽ പ്രതി കമലയുടെ മകളായ സൗമ്യ(28) മാത്രമാണെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 59 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തോടൊപ്പം കോടതി മുമ്പാകെ സമർപ്പിച്ചിരുന്നു.
 കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ കമലയുടെ കൊലപാതകം സംബന്ധിച്ച കുറ്റപത്രമാണ് ആദ്യം  സമർപ്പിച്ചത.്  ഈ കേസിലാണ് പ്രതിയായ സൗമ്യയെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. തുടർന്നാണ് മറ്റ് രണ്ട് കൊലപാതകങ്ങളും കൂടി തെളിയിക്കപ്പെട്ടത.്  സൗമ്യയുടെ അഛൻ കുഞ്ഞിക്കണ്ണൻ(70) മകൾ ഐശ്യര്യ(8) എന്നിവരെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് സൗമ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനും ും അമ്മയും മകളുമുൾപ്പെടെ സ്വന്തം വീട്ടിലെ മൂന്ന് പേരെ എലി വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിണറായി പടന്നക്കരയിലെ വണ്ണത്താൻങ്കണ്ടി സൌമ്യ (28)യുടെ അഞ്ച് മൊബൈൽ ഫോൺ സംഭാഷണങ്ങളും അയച്ച സന്ദേശങ്ങളും വോയ്‌സ് മെസേജുകളുമടക്കം 32 ജിബി പെൻഡ്രൈവാണ് ഫോറൻസിക് വിദഗ്ധർ പോലീസിന് കൈമാറിയത്. ഡിലീറ്റ് ചെയ്ത സന്ദേശങ്ങളുൾപ്പെടെ ഒരു മാസത്തെ പരിശ്രമഫലമായാണ് ഫോറൻസിക് സംഘം ഇത്  കണ്ടെടുത്തത്.  
കേസ് അന്വേഷണത്തിന്റെ ഭാഗമായി അയൽസംസ്്ഥാനത്തെ മദ്യ മുതലാളിയുൾപ്പെടെയുള്ളവരെ പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. സൗമ്യയുമായ് അടുത്ത ബന്ധം പുലർത്തി വന്ന നിരവധി പേരെ ദിവസങ്ങളോളം പോലീസ് സ്‌റ്റേഷനിൽ  വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. തലശ്ശേരിയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഏജന്റായി പ്രവർത്തിച്ച് വന്നിരുന്ന സൗമ്യ സ്ഥാപനം നടത്തി വന്നയാളുമായി സാമ്പത്തിക ഇടപാട് നടത്തുകയും പ്രതിഫലമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഇവരിൽ നിന്ന് പണം ഡെപ്പോസിറ്റായി ഓരോ തവണ സ്വീകരിക്കുമ്പോഴും ഈ അമ്പതുകാരൻ തന്റെ ഇംഗിതത്തിന് സൗമ്യയെ തേടിയെത്തിയെന്ന് സൗമ്യയും കുറ്റസമ്മത മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളൊക്കെ ആദ്യ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു
മാതാപിതാക്കളെ ഭക്ഷണത്തിൽ എലിവിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്ന കേസിലാണ് ഇക്കഴിഞ്ഞ ഏപ്രിൽ 24ന് രാത്രി സൗമ്യയെ അറസ്റ്റ് ചെയ്തിരുന്നത്. തെളിവെടുപ്പിന് ശേഷം വീണ്ടും റിമാന്റ് ചെയ്യപ്പെട്ട പ്രതിയെ മൂത്ത മകൾ ഐശ്വര്യയെ (8) കൊല ചെയ്ത കേസിൽ തെളിവെടുപ്പിനായി വിട്ടുനൽകണമെന്ന തലശ്ശേരി പോലീസിന്റെ അപേക്ഷയിൽ കണ്ണൂർ കോടതി വിട്ടു നൽകിയിരുന്നു.ഇതോടെയാണ് ഐശ്യര്യയെയും പ്രതി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത.് 
സൗമ്യയുടെ പിതാവ് പടന്നക്കര കല്ലട്ടി വണ്ണത്താൻകണ്ടി വീട്ടിൽ കുഞ്ഞിക്കണ്ണൻ(78),മാതാവ് കമല(65) മകൾ ഐശ്യര്യ(8)എന്നിവരെയാണ് കൊലപ്പെടുത്തിയിരുന്നത.് 2018 ജനുവരി 13നാണ് ഐശ്യര്യ മരണപ്പെടുന്നത.് മാർച്ച് എട്ടിന് കമലയും വയറ് വേദനയും മറ്റുമായ് ആശുപത്രിയിലെത്തിച്ചയുടനെ മരണപ്പെടുകയായിരുന്നു.ഏപ്രിൽ 13 നാണ് കുഞ്ഞിക്കണ്ണൻ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മരിച്ചത്. സംശയത്തെ തുടർന്ന് നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പൊലിസ് അന്വേഷണം നടത്തിയത്. തുടർന്ന് പത്ര വാർത്തയായതോടെ പൊലിസ് അന്വേഷണം ത്വരിതപ്പെടുത്തുകയും സൗമ്യയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനിടെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിൽ സൗമ്യയും വയറ് വേദന അഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് പൊലിസ് പ്രതിയെ ആശുപത്രിയിൽ വെച്ച് തന്ത്രപരമായി കസ്റ്റഡിയിലെടുത്തത്. 
എട്ട് സിം കാർഡുകൾ ഉപയോഗിച്ചിരുന്ന സൗമ്യക്ക് അഞ്ച് മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു. ഓരോ കാമുകൻമാരെ വിളിക്കാനും ഓരോ നമ്പറായിരുന്നു ഉപയോഗിച്ചിരുന്നത്. വഴിവിട്ട് നടക്കാൻ വേണ്ടിയാണ് വീട്ടുകാരെയും മകളെയും കൊലപ്പെടുത്തിയതെന്ന് യുവതി പൊലിസിന് മൊഴി നൽകിയിരുന്നു.
2012 സെപ്തംബർ 9ന് സൗമ്യയുടെ ഇളയ മകൾ കീർത്തന (ഒന്നര) മരണപ്പെട്ടിരുന്നു. ഈ കുട്ടിയെയും സൗമ്യ കൊലപ്പെടുത്തിയതാണെന്ന് പരാതിയുയർന്നിരുന്നു. എന്നാൽ പൊലിസ് അന്വേഷണത്തിൽ വലിവിന്റെ അസുഖം ഉണ്ടായിരുന്ന കീർത്തന അസുഖത്തെ തുടർന്ന് തന്നെയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി.ആസൂത്രിതമായി മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ സൗമ്യ ഛർദ്ദി അഭിനയിച്ച് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ വെച്ചാണ് പോലീസ് സൗമ്യയെ അറസ്റ്റ് ചെയ്തത്. തലശ്ശേരി റസ്റ്റ് ഹൗസിൽ വെച്ച് പത്ത് മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തപ്പോഴാണ് അമ്മ കമലയെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത.് തുടർന്ന് ദിവസങ്ങളോളം നടത്തിയ ചോദ്യം ചെയ്യലിലാണ് കൂട്ടക്കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞിരുന്ന്ത്. സൗമ്യയുടെ മരണത്തോടെ ഏറെ മാധ്യമ ശ്രദ്ധനേടിയ കൂട്ടക്കൊലക്കേസും  മറയുകയാണ്. 
.

Latest News