ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനത്തില്‍ ഇന്ത്യക്ക് മെഡല്‍ മഴ. തുഴച്ചിലില്‍ ഒരു സ്വര്‍ണമുള്‍പ്പെടെ മൂന്നു മെഡലുകള്‍ കിട്ടി. ടെന്നിസില്‍ സ്വര്‍ണം ലഭിച്ചു. ഷൂട്ടിംഗിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിദ്ദു വെങ്കലം കരസ്ഥമാക്കി. ഏറെ പ്രതീക്ഷയര്‍പ്പിക്കപ്പെട്ട പതിനാറുകാരി മനു ഭാക്കറിന് നാലാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.