കൊച്ചി- മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1991 മുതല്‍ 1995 വരെ കേരളത്തിലെ ഭക്ഷ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം അഞ്ച് തവണ നിയമസഭാംഗമായിരുന്നു. 'തോട്ടത്തില്‍ കോട്ടപ്പുറത്ത്' എന്ന കുടുംബത്തിലായിരുന്നു ജനനം. 16-ാം വയസ്സിലാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമായിരുന്നു അദ്ദേഹം.. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടി എച്ച് മുസ്തഫയുടെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വെ്ക്കും. ഇന്ന് രാത്രി 8.00 മണിക്ക് മാറമ്പിളളി ജമാഅത്ത് ബബറിസ്ഥാനില്‍ ഖബറടക്കും.