Sorry, you need to enable JavaScript to visit this website.

സ്ത്രീകൾക്കു നേരെ ലൈംഗിക ചേഷ്ടകൾ; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം - തലസ്ഥാനത്തെ ടെക്‌നോ പാർക്കിൽ ജോലിക്കെത്തിയ യുവതികൾക്കു നേരെ ലൈംഗിക ചെഷ്ടകൾ കാണിച്ചയാൾ പിടിയിൽ. പോത്തൻകോട് സ്വദേശി എസ് പ്രദീപിനെ(42)യാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 11-നാണ് കേസിനാസ്പദമായ സംഭവം. ടെക്‌നോപാർക്കിൽ ജോലിക്ക് വരുകയായിരുന്ന സ്ത്രീകൾക്കു നേരെ ഇയാൾ നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയതെന്നും ഇയാൾ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണെന്നും പോലീസ് പറഞ്ഞു.
 

Latest News