Sorry, you need to enable JavaScript to visit this website.

മകരവിളക്കിന് ഒരുങ്ങളുമായി ഇടുക്കി ജില്ലാ ഭരണകൂടം

ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജും സംഘവും പുല്ലുമേട്ടിൽ 

ഇടുക്കി-ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള  ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്തരെ പ്രതീക്ഷിക്കുന്നുവെന്നും കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ  ഒരുക്കിയിട്ടുള്ളതെന്നും  ജില്ലാ കലക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.
1400 ഓളം പോലീസുകാരെയാണ് വിവിധ പോയിന്റുകളിലായി നിയോഗിക്കുക.വള്ളക്കടവിൽ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് ,മെഡിക്കൽ ടീമിന്റെ സേവനം, ഒരു കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഐ. സി. യു  ആംബുലൻസ്, മെഡിക്കൽ ടീം തുടങ്ങിയ സേവനങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ലഭ്യമാക്കുക.
പൊതുമരാമത്ത് വകുപ്പ് സുരക്ഷാ  ബാരിക്കേഡ് നിർമാണം പൂർത്തിയാക്കി.  ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ 5000 ലിറ്റർ വാട്ടർ ടാങ്കുകൾ  സ്ഥാപിക്കുന്ന ജോലി വാട്ടർ അതോറിറ്റി പൂർത്തിയാക്കി. കോഴിക്കാനത്ത് 2000 ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്ന ടാങ്കും മറ്റ് സ്ഥലങ്ങളിൽ ചെറിയ ടാങ്കുകളും സ്ഥാപിക്കും.6 പോയിന്റുകളിൽ  അഗ്നിരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തി. കോഴിക്കാനം മുതൽ പുല്ലുമേട് വരെ 14 കിലോമീറ്റർ വെളിച്ച സംവിധാനം  സജ്ജീകരിച്ചു.  ഭക്തർക്ക് മലയാളം,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളിൽ  അറിയിപ്പുകൾ നൽകും. പുല്ലുമേട് ടോപ്പിൽ മിന്നൽരക്ഷാ സംവിധാനം തയ്യാക്കി. കോഴിക്കാനം, പുല്ലുമേട് എന്നിവിടങ്ങളിൽ വനംവകുപ്പ് ഭക്തർക്കായി  കഫ്റ്റീരിയ സേവനം നൽകും.  മകരവിളക്ക് ദിവസം ബി.എസ്.എൻ.എൽ പുല്ലുമേട്ടിൽ മൊബൈൽ സേവനം ഉറപ്പാക്കും.കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട് ,പരുന്തുംപാറ,പാഞ്ചാലിമേട്  എന്നിവിടങ്ങൾ സന്ദർശിച്ചു.

Latest News