കൊല്ലം- കരുനാഗപ്പള്ളി തൊടിയൂരില്‍ മര്‍ദ്ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച കേസില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍.
തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരാണ് കസ്റ്റഡിയിലായത്. ദാമ്പത്യ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് സലീം മണ്ണേല്‍ മരിച്ചത്. കണ്ടാല്‍ അറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കേസ്.
മഹല്ല് സെക്രട്ടറി ഷെമീറിനും മര്‍ദ്ദനമേറ്റെന്ന് എഫ് ഐ ആറില്‍ പറയുന്നു. ഇത് തടയുന്നതിനിടെ സലീമിനെ അസഭ്യം പറഞ്ഞ് ഇടിക്കുകയായിരുന്നു. ബൈക്കില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ ചവിട്ടി വീഴ്ത്തിയെന്നും എഫ് ഐ ആറിലുണ്ട്. യുവതിയുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്.