Sorry, you need to enable JavaScript to visit this website.

കേന്ദ്ര അവഗണന; വി. ഡി.സതീശനും കുഞ്ഞാലിക്കുട്ടിയുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച

തിരുവനന്തപുരം- കേന്ദ്ര അവഗണനയില്‍ പ്രതിക്ഷ കക്ഷികളുടെ സഹായം തേടി മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് ചര്‍ച്ച നടത്തുക. 

നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും എം. പിമാര്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമായതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിനെ മാത്രം പഴിച്ചിട്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

Latest News