മദീന - പ്രവാചക നഗരിയിലെ ശൂറാന്‍ ഡിസ്ട്രിക്ടില്‍ തീ പടര്‍ന്നുപിടിച്ച വീട്ടില്‍ കുടുങ്ങിയ ആറു പേരെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു. അഗ്നിബാധയെ കുറിച്ച് സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്ത് കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി വീട്ടില്‍ കുടുങ്ങിയ കുട്ടികള്‍ അടക്കമുള്ളവരെ രക്ഷിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.