കൊച്ചി- ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ മെത്രാപ്പൊലീത്ത തോമസസ് മാര്‍ അത്തനാസിയോസ് (80) ട്രെയ്‌നില്‍ നിന്ന് വീണു മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എണറാകുളം സൗത്ത് സ്റ്റേഷനടുത്ത പുല്ലേപ്പടി പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഗുജറാത്തില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. സൗത്ത് സ്റ്റേഷനില്‍ ഇറങ്ങാന്‍ തയാറെടുത്ത് വാതിലിനരികെ നില്‍ക്കുകയായിരുന്നു. വാതില്‍ വന്നിടിച്ചാണ് പുറത്തേക്ക് തെറിച്ചതെന്ന് കരുതപ്പെടുന്നു. കൂടെ ഉണ്ടായിരുന്ന സഹായി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളം പ്രളയത്തെ തുടര്‍ന്ന് അടച്ചതിനെ തുടര്‍ന്ന് ബറോഡയില്‍ നിന്നും ട്രെയ്‌നില്‍ കേരളത്തിലേക്ക് തിരിച്ചതായിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.