Sorry, you need to enable JavaScript to visit this website.

വീണക്കേസ്: കേന്ദ്ര അന്വേഷണത്തില്‍ സിപിഎമ്മിന് എന്താണ് പറയാനുള്ളത്? മാത്യു കുഴല്‍നാടന്‍ 

കോഴിക്കോട്- വീണാ വിജയനുവേണ്ടി പ്രതിരോധം തീര്‍ത്ത സിപിഎമ്മിന് എക്സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തില്‍ എന്താണ് പറയാനുള്ളതെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. കെഎസ്ഐഡിസിക്കെതിരായ അന്വേഷണം ഗുരുതരമാണെന്നും ഇതില്‍ വ്യവസായ മന്ത്രി പി രാജിവിന് ഉത്തരമുണ്ടോയെന്നും ക്രമക്കേടുകള്‍ക്ക് വ്യവസായ വകുപ്പ് കൂട്ടുനിന്നതായി അനുമാനിക്കണമെന്നും മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. 
വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നും വഴിവിട്ട പണം സ്വീകരിക്കുന്നതിനും ആ പണം വെളുപ്പിച്ചെടുക്കുന്നതിനും വേണ്ടിയുള്ള കടലാസ് കമ്പനിയുടെ പ്രവര്‍ത്തനം പോലെയാണ് കാണാന്‍ കഴിയുന്നതെന്നും, ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും സുതാര്യമല്ലെന്നും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പറഞ്ഞപ്പോള്‍ വീണാ വിജയനെ പ്രതിരോധിച്ചത് സിപിഎം സെക്രട്ടേറിയറ്റ് ആണ്. ഇതില്‍ തെറ്റായിട്ട് ഒന്നുമില്ലെന്നായിരുന്നു അന്ന് സിപിഎമ്മിന്റെ വിശദീകരണം. കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തില്‍ സിപിഎം നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്ന് മാത്യ കുഴല്‍നാടന്‍ പറഞ്ഞു.

Latest News