Sorry, you need to enable JavaScript to visit this website.

നിയമ ലംഘകരെ കണ്ടെത്താൻ ജംറയിലും വിരലടയാള പരിശോധന

മിനാ- ഹജ് അനുമതി പത്രമില്ലാതെ എത്തിയവരെ കണ്ടെത്തുന്നതിന് ജംറ കോംപ്ലക്‌സിന്റെ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും സുരക്ഷാ വകുപ്പുകൾ വിരലടയാള പരിശോധന നടത്തുന്നു. സംശയിക്കുന്ന തീർഥാടകരുടെ വിരലടയാളം പരിശോധിക്കുകയാണ് ചെയ്യുന്നത്. 
പുണ്യസ്ഥലങ്ങളിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള മൊബൈൽ വിരലടയാള പരിശോധനാ ഉപകരണങ്ങൾ സുരക്ഷാ ഭടന്മാർക്കിടയിൽ വിതരണം ചെയ്തിട്ടുണ്ട്. 
ഹജ് അനുമതി പത്രം ലഭിച്ചവരെയും നിയമ ലംഘകരെയും നിമിഷങ്ങൾക്കകം തിരിച്ചറിയുന്നതിന് വിരലടയാള പരിശോധനയിലൂടെ സാധിക്കുന്നു. ഹജ് നിർവഹിക്കുന്നതിന് അർഹതയില്ലാത്തവരാണെന്ന് ബോധ്യപ്പെടുന്ന പക്ഷം നിയമ ലംഘനം നടത്തിയത് വ്യക്തമാക്കുന്ന എസ്.എം.എസ് തീർഥാടകരുടെ മൊബൈൽ ഫോണുകളിലേക്ക് വരും. നിയമാനുസൃത ഇഖാമയുള്ളവർക്കാണ് ഇങ്ങനെ എസ്.എം.എസ് ലഭിക്കുക. ഹജ് അനുമതി പത്രമില്ലാതെ ഹജ് നിർവഹിച്ച് കുടുങ്ങുന്നവർക്ക് നാടു കടത്തലും പത്തു വർഷത്തേക്ക് പ്രവേശന വിലക്കുമാണ് ശിക്ഷ ലഭിക്കുക. 
അനുമതി പത്രമില്ലാതെ ഹജിനെത്തിയ പാക്കിസ്ഥാനി തീർഥാടകൻ വിരലടയാള പരിശോധനയിൽ മിനായിൽ വെച്ച് കുടുങ്ങുന്നത് ഇന്നലെ കാണാനായി. വിരലടയാളം പരിശോധിച്ച് നിമിഷങ്ങൾക്കകം പാക്കിസ്ഥാനിക്ക് ഈ വർഷം ഹജ് നിർവഹിക്കുന്നതിന് അനുമതിയില്ലെന്ന സന്ദേശം ഉപകരണത്തിലേക്ക് വന്നു. 


 

Latest News