Sorry, you need to enable JavaScript to visit this website.

എം.ടിയുടെ വിമർശം പ്ലാൻ ചെയ്തുതന്നെ; കാര്യങ്ങൾ വെളിപ്പെടുത്തി എഴുത്തുകാരൻ സുധീർ എൻ.ഇ

കോഴിക്കോട് - കോഴിക്കോട് കടപ്പുറത്തെ കേരള സാഹിത്യേത്സവ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവൻ നായർ നടത്തിയ പ്രസംഗം ചർച്ചയായതിൽ എം.ടിയുടെ വിശദീകരണം അറിയിച്ച് എഴുത്തുകാരൻ സുധീർ എൻ.ഇ. വിമർശിച്ചതല്ലെന്നും യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശത്തിനാണെന്നും എം.ടി പറഞ്ഞതായി സുധീർ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു. പ്രസംഗത്തിന് ശേഷമുള്ള സംസാരത്തിലാണ് എം.ടി ഇങ്ങനെ പറഞ്ഞതെന്നും പ്രസംഗത്തിന്റെ തലേന്ന് എം.ടിയെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ ' കെ.എൽ.എഫ് വേദിയിൽ ചിലത് പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എം.ടി പറഞ്ഞിരുന്നു. എന്നാൽ, അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശമാവുമെന്ന് ഞാൻ കരുതിയിരുന്നില്ലെന്നും സുധീർ എഫ്.ബിയിൽ വ്യക്തമാക്കി.
 പ്രസംഗശേഷം എം.ടി എന്നോട് പറഞ്ഞത് ഇതാണ്: 'ഞാൻ  വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്.'  ശേഷം സുധീർ 'കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ലെന്നും കൂട്ടിച്ചേർത്താണ്' എഫ്.ബി പോസ്റ്റ് അവസാനിപ്പിച്ചത്. 

സുധീറിന്റെ എഫ്.ബി കുറിപ്പ് ഇങ്ങനെ:
 ഇന്നലെ വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ കെഎൽഎഫ് ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു. 
എംടി എന്നോട് പറഞ്ഞത് ഇതാണ്. 'ഞാൻ  വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്.' തന്റെ കാലത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.

Latest News