Sorry, you need to enable JavaScript to visit this website.

എം.ടി വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനം മുഖ്യമന്ത്രിയെയും സി പി എമ്മിനെയും ഉദ്ദേശിച്ചുതന്നെയാണെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം - സാഹിത്യ സമ്മേളനത്തിന്റെ വേദിയില്‍ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനെയും  സി പി എമ്മിനെയും ഉദ്ദേശിച്ചുതന്നെയാണെന്ന് കെ മുരളീധരന്‍ എം.പി.  അദ്ദഹം പറഞ്ഞത് മോദിക്കും ബാധകമാണ്. സാഹിത്യകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും പിന്തുണയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ സി പി എം അധഃപതിച്ചു എന്നതിന്റെ തെളിവാണിതെന്നും മുരളീധരന്‍ പറഞ്ഞു. എഴുത്തും വായനയും അറിയുന്നവര്‍ക്ക് കാര്യം മനസ്സിലാകും. എം.ടി പറഞ്ഞത് ഇ.പി.ജയരാജന് മനസിലാകാഞ്ഞിട്ടില്ല, കാര്യം പറഞ്ഞാല്‍ പണി പോകുമെന്ന പേടിയാണ് അദ്ദേഹത്തിനെന്നും മുരളീധരന്‍ പറഞ്ഞു. പിണറായി വിജയന്റെ മുസ്ലീം ലീഗ് അനുകൂല പ്രസംഗം ചരിത്രം വളച്ചൊടിക്കുന്നതാണ്. 1976ല്‍ മുസ്ലീം ലീഗിനെ പിളര്‍ത്തിയതിനു പിന്നില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്ന് മുരളീധരന്‍ പറഞ്ഞു. ഇതേക്കുറിച്ച് സി.എച്ച് മുഹമ്മദ്കോയ ചന്ദ്രികയില്‍ എഴുതിയിരുന്നു. അന്ന് സപ്തകക്ഷിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് കഷ്ടപ്പാട് സഹിച്ച് കൂടെ നിന്ന ലീഗിനെ നല്ലകാലം വന്നപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചവിട്ടിപ്പുറത്താക്കി. പറയുമ്പോള്‍ ചരിത്രം മുഴുവന്‍ പറയണം. ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെത്ത് പറയുന്നത് ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും മുരളീധരന്‍ പറഞ്ഞു.

 

Latest News