കൊല്ലം - കൊല്ലത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു. പട്ടത്താനത്ത് ചെമ്പകശ്ശേരിയില്‍ ജവഹര്‍നഗര്‍ 81 ല്‍ ജോസ് പ്രമോദിനെയാണ് (41)മക്കളായ ദേവനാരായണന്‍ (9), മകള്‍ ദേവനന്ദ (4) എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ വീടിനുള്ളിലെ സ്‌റ്റെയര്‍കെയ്‌സിന് സമീപം കെട്ടിത്തൂക്കിയ നിലയിലും ജോസ് പ്രമോദിനെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ജോസ് പ്രമോദിന്റെ ഭാര്യ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.